ഇത്തിസലാത്തിന്റെ സൗജന്യ വോയ്‌സ് – വീഡിയോ കോൾ ആപ്പായ ഗോ ചാറ്റ് മെസ്സഞ്ചറിന് go chat messenger app പ്രിയമേറുന്നു. ഇതിനോടകം ആപ്പ് ഡൗൺലോഡ് ചെയ്തത് 3.5 ദശലക്ഷം ആളുകൾ. ആപ്പിലൂടെ സൗജന്യമായി വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനും ചാറ്റ് ചെയ്യാനും പണം കൈമാറാനും ബില്ലുകൾ അടക്കാനും ഗെയിം കളിക്കാനും സാധിക്കും.
ഫാഷൻ, ഓട്ടോമൊബൈൽ, ഫുഡ്, എന്നിവയിലെല്ലാം വ്യത്യസ്ത ഓഫറുകളും കിഴിവുകളും ആപ്പിലൂടെ ലഭിക്കും. കൂടാതെ ഇവയുടെ പുതിയ ലോഞ്ചുകളെ കുറിച്ചും അറിയാനും അങ്ങനെ പുതിയ ട്രെൻഡുകളെയും ബ്രാൻഡുകളെയും കുറിച്ചു അപ്ഡേറ്റഡ് ആയിരിക്കാനും ഈ ആപ്പ് സഹായിക്കുന്നു.
ഗോ ചാറ്റ് ഉപഭോക്താക്കൾക്കായി, ഗോ ചാറ്റ് മെസഞ്ചറിൽ അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതിനായി എല്ലാ ദിവസവും 2,500 സ്‌മൈൽസ് പോയിന്റുകൾ വരെ നേടാൻ കഴിയുന്ന ‘ക്ഷണിക്കുക, നേടുക’ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. GoChat Messenger ലോകത്തു എവിടെയിരുന്നും ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. രെജിസ്ട്രേഷനായി മൊബൈൽ നമ്പർ മാത്രം മതി. ആപ്പ് Android, iOS ആപ്പ് സ്റ്റോറുകൾ വഴി ഡൗൺലോഡ് ചെയ്യാം.
ഐ ഫോൺ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാൻ
https://apps.apple.com/ng/app/gochat-messenger/id1536700017 ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാൻ
https://play.google.com/store/apps/details?id=net.gochat.app&hl=en_IN&gl=US