
വാട്സാപ് വോയ്സ് സന്ദേശങ്ങൾ കേൾക്കാനാകാത്ത സാഹചര്യങ്ങളിൽ എന്ത് ചെയ്യും? ഇതാ ഒരു വഴി
വാട്സാപ്പില്‍ വോയ്സ് സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ തുടങ്ങിയ സാഹചര്യങ്ങളില്‍ വാട്സാപ്പ് വോയ്സ് സന്ദേശങ്ങള്‍ കേള്‍ക്കാനാകാത്ത സാഹചര്യങ്ങള്‍ ഉണ്ടാകും. അത്തരം സാഹചര്യങ്ങള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി വോയ്സ് മെസേജ് ട്രാന്‍സ്ക്രിപ്ഷന്‍ സംവിധാനം പുറത്തിറക്കിയിരിക്കുകയാണ് വാട്സാപ്. വോയ്സ് സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ കേൾക്കാനാവാത്ത സാഹചര്യത്തിൽ വായിച്ചു മനസിലാക്കാം. 2024 നവംബറിലാണ് ഈ സവിശേഷത പ്രഖ്യാപിച്ചത്. ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ലഭ്യമാണ്. ഉടൻ തന്നെ ഐഒഎസ് ഉപയോക്താക്കൾക്കും ലഭ്യമാകും. ഔദ്യോഗികമായി ലിസ്റ്റുചെയ്‌തിരിക്കുന്ന ഭാഷാ ഓപ്ഷനുകളിൽ ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നിവ ഉൾപ്പെടുന്നു. ചില സന്ദർഭങ്ങളിൽ ഹിന്ദിയിലുള്ള വോയ്‌സ് സന്ദേശങ്ങൾക്കുള്ള ടെക്സ്റ്റ് ട്രാൻസ്ക്രിപ്റ്റുകൾ ആപ് കാണിക്കുന്നുണ്ടെങ്കിലും നിലവിൽ ഹിന്ദിക്ക് ഔദ്യോഗിക പിന്തുണയില്ല. ഭാഷാ ഓപ്ഷനുകൾ വികസിപ്പിക്കുന്നതിനാൽ കൂടുതൽ ഭാഷകൾ ആപ്പിലേക്ക് അധികം വൈകാതെ എത്തിയേക്കും.
Comments (0)