കാറിലേക്ക് വലിച്ചു കയറ്റി ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു - Seekinforms

കാറിലേക്ക് വലിച്ചു കയറ്റി ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: ഓയൂരില്‍ ആറ് വയസുളള പെണ്‍കുട്ടിയെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി.ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്.
ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ചാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. വെള്ള നിറമുള്ള ഹോണ്ട അമേസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. കാറില്‍ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമുണ്ടായിരുന്നു.
മൂത്ത കുട്ടി ജോനാഥനൊപ്പം തിങ്കളാഴ്ച വൈകുന്നേരം ട്യൂഷന് പോകവെയാണ് അഭികേല്‍ സാറ റെജിയെ തട്ടിക്കൊണ്ട് പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് മൂത്ത കുട്ടി പഞ്ഞു. ആണ്‍കുട്ടി എതിര്‍ത്തപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആണ്‍കുട്ടി താഴെ വീഴുകയുമായിരുന്നു. ദൃശ്യങ്ങളില്‍ കാറ് കണ്ടെത്തിയെങ്കിലും നമ്പര്‍ വ്യക്തമല്ല.

ഭർത്താവ് ജീവനൊടുക്കി മണിക്കൂറുകൾ മാത്രം; പ്രവാസി മലയാളിയുടെ ഭാര്യ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി

ചടയമംഗലം ആയൂർ കുഴിയം സ്വദേശിയായ ഭർത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. വിദേശത്തുനിന്നെത്തിയ ഇയാൾ കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. ഭർത്താവ് മരിച്ചു മണിക്കൂറുകൾക്കകം ഭാര്യ തിരുവല്ല സ്വദേശിയായ യുവാവുമായി ഒളിച്ചോടുകയായിരുന്നു. രണ്ടു വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനോടൊപ്പം പോയത്. യുവാവുമായി പ്രണയത്തിലാണെന്ന വിവരം അറിഞ്ഞാണ് ഒരാഴ്ച മുൻപ് വിദേശത്തുനിന്നും ഭർത്താവ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പെൺകുട്ടി കാമുകനോടൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഒളിച്ചോടിയ യുവതിയും തിരുവല്ല സ്വദേശിയുമായ കാമുകനും ആയുർ അമ്പലമുക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചടയമംഗലം പൊലീസ് പരാതി സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

ഒന്ന് കിടന്നാല്‍ ഉറക്കത്തില്‍ നിന്ന് ഉണരുന്നത് 25 ദിവസങ്ങള്‍ക്ക് ശേഷം; ഈ ഇന്ത്യക്കാരന് ഉറങ്ങേണ്ടിവരുന്നത് വര്‍ഷത്തില്‍ 300 ദിവസം; കാരണം ഇതാണ്

ഉറക്കമില്ലായ്മ കാരണം ബുദ്ധിമുട്ടുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒന്ന് കിടന്നാല്‍ ഉറക്കത്തില്‍ നിന്ന് ദിവസങ്ങള്‍ കഴിഞ്ഞ് ഉണരുന്നവരെ കുറിച്ച് അറിയാമോ? ആക്സിസ് ഹൈപ്പര്‍സോമ്നിയ എന്ന അപൂര്‍വ രോഗത്തിന് rare disease അടിമകളായവരാണ് ഇത്തരത്തില്‍ ദിവസങ്ങളോളം കിടന്നുറങ്ങുന്നവര്‍. വളരെ വിരളമായി, ലോകത്ത് പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗാവസ്ഥയാണ് ഇത്. എന്നാല്‍ ഇങ്ങനെ ഒരാള്‍ നമ്മുടെ ഇന്ത്യയിലുണ്ട്.
രാജസ്ഥാനിലെ നഗൗര്‍ സ്വദേശിയായ പുര്‍ഖരം എന്ന വ്യക്തിയാണ് ആക്സിസ് ഹൈപ്പര്‍സോമ്നിയ എന്ന അപൂര്‍വ രോഗാവസ്ഥയുമായി ജീവിക്കുന്നത്. 23 വയസ് മുതല്‍ ഈ രോഗത്തിന് അടിമയായി ജീവിക്കുന്ന പുര്‍ഖരത്തിന് ഇപ്പോള്‍ 42 വയസുണ്ട്. ഒരിക്കല്‍ കിടന്നാല്‍ 25 ദിവസങ്ങള്‍ കഴിഞ്ഞാണ് പുര്‍ഖരം എഴുന്നേല്‍ക്കുന്നത്. വര്‍ഷങ്ങളായി ഈ രോഗാവസ്ഥയിലായതിനാല്‍ ഒരു മാസത്തില്‍ അഞ്ച് ദിവസം മാത്രമാണ് പുര്‍ഖരത്തിന് ഉണര്‍ന്നിരിക്കാന്‍ കഴിയുക. അതായത് വര്‍ഷത്തില്‍ മുന്നൂറോളം ദിവസങ്ങള്‍ ഉറക്കമായിരിക്കും. ഈ രോഗത്തിന്റെ തുടക്കകാലത്ത് പതിനഞ്ച് ദിവസം വരെയായിരുന്നു പുര്‍ഖരം ഉറങ്ങിക്കൊണ്ടിരുന്നത്. എന്നാലിപ്പോള്‍ 25 ദിവസത്തോളമാണ് ഇദ്ദേഹം ഉറങ്ങുക.
അതേസമയം ഇത്തരത്തിലുള്ള നാല്പതോളം കേസുകളാണ് ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ ക്‌ളൈന്‍ ലെവിന്‍ സിന്‍ഡ്രോം രോഗാവസ്ഥയില്‍പെട്ട കൊളംബിയ സ്വദേശിയായ ഷാരിഖ് ടോവര്‍ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. രണ്ടു വയസുമുതലാണ് ഈ പെണ്‍കുട്ടിയില്‍ ഈ രോഗാവസ്ഥ കണ്ടുതുടങ്ങിയത്. നീണ്ട 48 ദിവസത്തെ ഉറക്കത്തിന് ശേഷമാണ് ഷാരിഖ് ടോവര്‍ അടുത്തിടെ ഉണര്‍ന്നത്.

മനോഹര നിമിഷം ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം നാട്ടിൽ പോകുമ്പോൾ ടിക്കറ്റെടുത്ത് കൊടുത്ത് സ്പോൺസർ : ശേഷമുള്ള കാഴ്ച വൈറലായി; വീഡിയോ കാണാം

സൗദിയിലെത്തി ഏഴ് വർഷത്തിനു ശേഷം നാട്ടിൽ പോകാനായി തൻ്റെ സ്പോൺസർ സ്വന്തം ചെലവിൽ ടിക്കറ്റെടുത്ത് നൽകിയപ്പോൾ ഒരു ഫിലിപൈനി വേലക്കാരിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.നാട്ടിലെ തൻ്റെ വീട് പണി പൂർത്തിയാക്കാൻ വേണ്ടി, സ്പോൺസർ നിർബന്ധമായും നൽകേണ്ട ടിക്കറ്റ് സ്വീകരിക്കാതെ പകരം ടിക്കറ്റ് മണി സ്വീകരിച്ച് നാട്ടിലേക്കയക്കുകയായിരുന്നു വേലക്കാരി ചെയ്തിരുന്നത്. അതായിരുന്നു ഇത്രയും കാലം അവരുടെ നാട്ടിലേക്കുള്ള പോക്ക് വൈകാൻ കാരണമായതും.എന്നാൽ തൻ്റെ മക്കളെ പിരിഞ്ഞ് കഴിഞ്ഞ ഏഴ് വർഷമായി തങ്ങളുടെ കൂടെ കഴിയുന്ന വേലക്കാരിക്ക് ഒടുവിൽ സ്പോൺസർ തൻ്റെ ചിലവിൽ തന്നെ ടിക്കറ്റെടുത്ത് നൽകുകയായിരുന്നു.സ്പോൺസർ അവരുടെ വകയായി തനിക്ക് ടിക്കറ്റെടുത്ത് നൽകിയത് കണ്ടപ്പോൾ വേലക്കാരി സന്തോഷം കൊണ്ട് പൊട്ടിക്കരയുകയും സ്പോൺസറുടെ കുട്ടികളെ ചേർത്ത് പിടിച്ച് വിതുംബുകയുമായിരുന്നു. വീഡിയോ കാാണാം.

പരാതിക്കാരിയുടെ വാട്ട്സ്ആപ്പിൽ അശ്ലീല വീഡിയോയും മെസേജും അയച്ചു; എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: പരാതിക്കാരിയായ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. എഎസ്ഐയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ സസ്പെൻഡ് ചെയ്തു. പാരാതി അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ട യുവതിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തി വാട്ട്സ്ആപ്പിലേക്ക് അശ്ലീല വീഡിയോകളും അശ്ലീല സന്ദേശവും അയച്ചെന്ന പരാതിയിലാണ് നടപടി.

എസ്ഐയുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതോടെ യുവതി സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു. പരാതി ലഭിച്ചതോടെ കമ്മിഷണർ വിഷയം അന്വേഷിക്കാൻ സ്റ്റേഷൻ എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന് ശേഷം എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെ സിറ്റി പൊലീസ് കമ്മീഷണർ അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥനെതിരെ മുൻപും സമാനമായ ചില പരാതികൾ ഉയർന്നതായി ആക്ഷേപമുണ്ട്.

യുഎഇയിൽ മരിച്ച ശ്രീലങ്കന്‍ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ച് പ്രവാസി മലയാളികള്‍ ; ഏറ്റെടുക്കാന്‍ ഭാര്യയും കുടുംബവും തയാറായില്ല

യുഎഇയിൽ മരിച്ച ശ്രീലങ്കന്‍ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ച് പ്രവാസി മലയാളികള്‍. ശ്രീലങ്കന്‍ സ്വദേശിയായ ശിവാനന്ത ഫെര്‍ണാഡോയുടെ മൃതദേഹമാണ് സംസ്‌കരിച്ചത്. ശിവാനന്ത ഫെര്‍ണാഡോ ദുബായ് സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഒരാഴ്ച മുമ്പ് റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണവിവരം കമ്പനി നാട്ടില്‍ കുടുംബത്തെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ ഭാര്യയും കുടുംബവും തയാറായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം. അന്ത്യകര്‍മങ്ങള്‍ക്കും സംസ്‌കാരച്ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കിയത് ദുബായ് മര്‍കസ് ഐ.സി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്.

https://www.seekinforms.com/2023/10/21/best-currency-exchange-app-send-money-home-after-knowing-the-rate-best-exchange-rate-app-apps-to-exchange-money-best-currency-converter-app/

Related Posts

Leave a Reply

Your email address will not be published. Required fields are marked *