പരവൂർ (കൊല്ലം) ∙ കിടപ്പുരോഗിയായ പിതാവിനെ സാമ്പത്തിക തർക്കത്തെ തുടർന്ന് പെട്രോൾ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി. പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ ഓട്ടോഡ്രൈവറായ എസ്.അനിൽകുമാറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മാതാവ് വസുമതിയുടെ (72) കൺമുന്നിൽ വച്ചാണ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന അനിൽകുമാറിനെ പരവൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.
പാതിവഴിയിൽ വിമാനത്തിലെ എൻജിൻ ഓഫാക്കി എക്സ്ട്രാ പൈലറ്റ്, വിമാന കമ്പനിക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട യാത്രക്കാർ
പോര്‍ട്ട്ലാന്‍ഡ്: ഓഫ് ഡേ ആയിരുന്ന പൈലറ്റിനെ ഡ്യൂട്ടിക്ക് വിളിച്ചതിന് പിന്നാലെ പറന്നുകൊണ്ടിരുന്ന വിമാനത്തിലെ എന്‍ജിന്‍ ഓഫ് ചെയ്തതില്‍ വിമാനക്കമ്പനിക്കെതിരെ കോടതിയെ സമീപിച്ച് യാത്രക്കാര്‍. മഷ്റൂം കഴിച്ച് ലഹരിയിലായിരുന്ന പൈലറ്റ് ജംപ് സീറ്റിലിരുന്ന് എന്‍ജിന്‍ ഓഫാക്കിയതിന് പിന്നാലെ ഹൊറിസോണ്‍ എയറിന്‍റെ അലാസ്ക വിമാന സര്‍വ്വീസിനെതിരെയാണ് മൂന്ന് യാത്രക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 80 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്ന സമയത്തായിരുന്നു ജോസഫ് ഡേവിഡ് എമേഴ്സെണ്‍ എന്ന പൈലറ്റ് എൻജിനുകൾ ഓഫ് ചെയ്തത്.
വിമാനയാത്രയ്ക്കിടെ സുരക്ഷ ഉറപ്പിക്കാനായില്ലെന്ന ഗുരുതര ആരോപണമാണ് സീറ്റില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിക്കെതിരെ പരാതിക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 22നാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. വാഷിംഗ്ടണിലെ എവറെറ്റില്‍ നിന്ന് സാന്‍സ്ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനത്തിന്റെ എന്‍ജിനാണ് 44 കാരനായ പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്സെണ്‍ പാതിവഴിയില്‍ വച്ച് ഓഫ് ചെയ്തത്. ഇതോടെ വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നിരുന്നു.എന്‍ജിന്‍ ഓഫാക്കിയതിന് പിന്നാലെ വിമാനത്തിലെ ഫസ്റ്റ് ഓഫീസറെ കയ്യേറ്റം ചെയ്ത പൈലറ്റിനെ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് പിടിച്ച് മാറ്റിയത്. ഇയാളെ സീറ്റിനോട് ചേര്‍ത്ത് കൈകള്‍ കെട്ടിയ നിലയിലാണ് വിമാനം തിരികെ പോര്‍ട്ട്ലാന്‍ഡില്‍ അടിയന്തരമായി തിരികെ ഇറക്കിയത്. സമയ നഷ്ടത്തിനും നേരിട്ട ശാരീരിക മാനസിക വൃഥകള്‍ക്കും ടിക്കറ്റിന്റെ പണമടക്കം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയെ സമീപിച്ച യാത്രക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വായ്പ് എടുത്തവരും എടുക്കാൻ ഉദ്ദേശിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
പുതിയ വീടു പണിയാൻ തീരുമാനിച്ചു. അടുത്ത ബന്ധുവിന്റ കയ്യിൽനിന്നു വാങ്ങിയ സ്ഥലത്താണ് വീടു പണിയാൻ ഉദ്ദേശിക്കുന്നത്. പലതവണ കൈമാറ്റം ചെയ്ത ഭൂമിയാണത്. ഭവന വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു. ബാങ്ക് സ്ഥലത്തിന്റെ 15 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് (Encumbrance certificate) ആവശ്യപ്പെട്ടു. എന്നാൽ 12 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് മാത്രമേ ലഭിച്ചുള്ളു. അതിനു മുൻപുള്ള ആധാരം അത്ര വ്യക്തമല്ല. കൂടുതൽ അന്വേഷിച്ചപ്പോൾ പണ്ട് സ്ഥലത്തിന്റെ ഉടമസ്ഥൻ അടുത്തുള്ള കോർപറേറ്റീവ് ബാങ്കിൽനിന്നു വസ്തുവിന്മേൽ വായ്പ എടുത്തിരുന്നു. വായ്പ പൂർണമായും അടച്ചുതീർത്തെങ്കിലും എൻഒസി വാങ്ങിയിരുന്നില്ല. അതിനാൽ സജിത്ത് കോർപറേറ്റീവ് ബാങ്കിനെ സമീപിക്കുകയും ഫീസ് അടച്ചു എൻഒസി എടുക്കുകയും ചെയ്യേണ്ടി വന്നു. ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടാകും. അതുകൊണ്ട് ഏതു വായ്പയാണെങ്കിലും അടച്ചു തീർന്നാൽ ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു നിർബന്ധമായും രണ്ടു കാര്യങ്ങൾ വാങ്ങി വയ്ക്കണം.
- എൻഒസി അഥവാ നോൺ ഓബ്ജക്‌ഷൻ സർട്ടിഫിക്കറ്റ്
ഏതു വായ്പ ആണെങ്കിലും അതു പൂർത്തിയായാൽ നോൺ ഓബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് വാങ്ങിക്കണം. വായ്പ പൂർണമായും അടച്ചു തീർത്തു എന്നതിനുള്ള തെളിവാണിത്. ബാങ്കുമായുള്ള ബാധ്യത തീർത്തു എന്നാണ് എൻഒസിയുടെ അർഥം.
- സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്
വായ്പ അടച്ചു തീർത്താൽ സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട് എടുക്കണം. വായ്പ അടച്ചതിന്റെ വിശദാംശങ്ങൾ (ലോൺ ക്ലോസിങ് ഡീറ്റെയിൽസ്) അതിലുണ്ടാകും. ലോൺ ക്ലോസിങ് ബാലൻസ് പൂജ്യമാണെന്ന് ഉറപ്പുവരുത്തണം.
സീരിയൽ നടിയുടെ ദാരുണാന്ത്യം ; 8 മാസം ഗർഭിണി; നോവോടെ വായിക്കാം
അ നടി രഞ്ജുഷ മേനോന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമ – സീരിയൽ ലോകം. കഴിഞ്ഞദിവസമാണ് താരത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജുഷയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ സീരിയൽ മേഖലയിൽ നിന്ന് മറ്റൊരു മരണവാർത്ത കൂടി എത്തുകയാണ്.
സീരിയൽ നടി ഡോ.പ്രിയ മരണപ്പെട്ടതായി ടെലിവിഷൻ താരം കിഷോർ സത്യ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്ന് കിഷോർ സത്യ പറഞ്ഞു. പ്രിയ എട്ടുമാസം ഗർഭിണിയായിരുന്നുവെന്നും കിഷോർ കുറിപ്പിൽ വ്യക്തമാക്കി.
കിഷോർ സത്യയുടെ വാക്കുകൾ:
‘‘മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിൽ ആണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാർഡിയാക് അറസ്റ്റ്, ഉണ്ടാവുകയായിരുന്നു.
ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന…
ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും…. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി. മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…
പിറന്നാൾ ആശംസകൾക്കു പകരം ആദരാഞ്ജലികൾ പറയേണ്ടി വന്നല്ലോടി: വിതുമ്പി സോണിയ
രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി….35 വയസ്സ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല….ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും…അറിയില്ല….അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ.’’
നിരവധി സീരിയലുകളിലൂടെ സുപരിചിതയാണ് നടി പ്രിയ. കിഷോർ സത്യയ്‌ക്കൊപ്പം ‘കറുത്തമുത്ത്’ സീരിയലിൽ അഭിനയിച്ചിരുന്നു. എംബിബിഎസ് കഴിഞ്ഞ പ്രിയ പിആർഎസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. എംഡി ചെയ്യാൻ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് അപ്രതീക്ഷിത വിടവാങ്ങൽ. ബെംഗളൂരു സ്വദേശിയായ ശരണവനൻ ആണ് ഭർത്താവ്. പൂജപ്പുരയിൽ അമ്മയ്ക്കും മകൾക്കുമൊപ്പമായിരുന്നു പ്രിയയുടെ താമസം. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്ന പ്രിയ ചെറിയ വേഷങ്ങളിലൂടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്‌നേഹം നേടിയെടുത്തത്.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്
അങ്ങനെ ഇത്തവണത്തെ ഓണവും പൂജാവധിയുമൊക്കെ ഒരുവിധം കഴിഞ്ഞു. സംസാരത്തിനിടയിൽ സുഹൃത്ത് ദീർഘനിശ്വാസം വിട്ടു. കുറെക്കാലത്തെ വീട്ടുകാരുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കി. ഞാൻ കാറിനു വേഗം കുറച്ചു സുഹൃത്തിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു. അപ്പോ പണമൊക്കെ എവിടെനിന്നു കിട്ടി.
ഓണത്തിന് ഫിക്‌സഡ് ഡിപ്പോസിറ്റ് പിൻവലിച്ച് ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണോ പഴ്സനൽ ലോൺ എടുക്കുന്നതാണോ ആദായകരം എന്ന് സംശയം ചോദിച്ചതു കുറച്ചുനാളുമുൻപാണ്. സാമ്പത്തിക അച്ചടക്കം ഇല്ലാത്ത ആളായതിനാൽ പഴ്സനൽ ലോണെടുക്കാനാണു ഞാൻ നിർദേശിച്ചത്. പിന്നെ ആ വഴിക്കൊന്നും കണ്ടില്ല.
ലോണൊന്നും എടുക്കേണ്ടിവന്നില്ല. ഇത്തവണ അല്ലാതെ തന്നെ ഇഎംഐ സ്‌കീമിൽ എല്ലാം സംഘടിപ്പിച്ചു. പുതിയ ഫ്രിഡ്ജും ടിവിയും വാഷിങ് മെഷീനുമെല്ലാം വാങ്ങി. അതേത് സ്‌കീം? ഞാൻ ചോദിച്ചു.
വേണ്ട, കുടിശിക തുകയേക്കാൾ കൂടുതൽ ക്രെഡിറ്റ് കാർഡിൽ അടയ്ക്കേണ്ട
ക്രെഡിറ്റ് കാർഡ് വഴി വാങ്ങിയതുകൊണ്ട് അതെല്ലാം എളുപ്പത്തിൽ നടന്നു. സുഹൃത്ത് പറഞ്ഞു.
കാര്യങ്ങളെല്ലാം എന്തെളുപ്പം
ഏറ്റവും ലളിതമായ വായ്പ സൗകര്യമാണിത്. ഷോറൂമിൽ ചെല്ലുക. ഇഷ്ടമുള്ള സാധനം വാങ്ങുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുക. അതിനുശേഷം ക്രെഡിറ്റ് കാർഡ് കമ്പനിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ഈ ഇടപാട് ഇഎംഐ സ്‌കീമിലാക്കാൻ പറയുക. അല്ലെങ്കിൽ കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് ഇഎംഐ സ്‌കീമിൽ ആക്കാൻ പറയുക. അപേക്ഷ വേണ്ട, അഡ്രസ് പ്രൂഫ് വേണ്ട. ഒന്നും വേണ്ട. അനാവശ്യമായ നൂലാമാലകൾ ഒന്നും ഇല്ല. ആകെ വേണ്ടത് ഒരു ക്രെഡിറ്റ് കാർഡും അതിൽ ആവശ്യത്തിന് ക്രെഡിറ്റ് ലിമിറ്റും മാത്രം. പല കാലയളവിലുള്ള വായ്പ കാലാവധി കിട്ടും. സുഹൃത്ത് ഒറ്റശ്വാസത്തിൽ പറഞ്ഞു.
പലിശ എത്രയാണ്? ഞാൻ ചോദിച്ചു. അത് രസമാണ്. വെറും 1.5% മാത്രം. സുഹൃത്ത് ഇതൊന്നും അറിയില്ലേ എന്ന മട്ടിൽ പുച്ഛഭാവത്തിൽ എന്നോ’ടു ചോദിച്ചു.
ഈ പലിശ പ്രതിമാസമോ പ്രതിവർഷമോ? ഞാൻ വീണ്ടും ചോദിച്ചു.
സുഹൃത്ത്നെറ്റിചുളിച്ചു. അതൊക്കെ ആർക്കറിയാം. എന്നാൽ, ഇത് പ്രതിമാസ നിരക്കാണ്. ഇതിനെ വാർഷികാടിസ്ഥാനത്തിൽ കണക്കാക്കിയാൽ 18% വരും.
അതായത്, നിങ്ങൾ ക്രെഡിറ്റ് കാർഡ് വഴി ഇഎംഐ സ്‌കീമിൽ വാങ്ങിയത് വായ്പ എടുത്തുതന്നെയാണ്. അതിന്റെ പലിശ 18%.
സുഹൃത്തിന്റെ കണ്ണു തള്ളി.
നിങ്ങൾ ശമ്പളവരുമാനക്കാരനായതുകൊണ്ട് 10-12% പലിശയ്ക്ക് അനായാസം പഴ്സനൽ ലോൺ കിട്ടുമായിരുന്നല്ലോ. അതെടുക്കുകയായിരുന്നില്ലേ അഭികാമ്യം. ഞാൻ വീണ്ടും ചോദിച്ചു. അതിന്റെ പിറകെയൊക്കെ നടക്കാൻ എവിടാണു സമയം… സുഹൃത്ത് പറഞ്ഞു.
ചെലവ് കൂടുതല്‍
ഇപ്പോൾ പ്രമുഖ ബാങ്കുകളിൽ നിന്നൊക്കെ ഓൺലൈനായി നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതേയുള്ളൂ. പഴയതുപോലെ വലിയ നൂലാമാലകളൊന്നുമില്ല. എങ്കിൽ പഴ്സനൽ ലോണെടുത്ത് ഇത് ക്ലോസ് ചെയ്യാമല്ലേ എന്നായി സുഹൃത്ത്. തിടുക്കപ്പെട്ടു ചെയ്യേണ്ട. പ്രീ ക്ലോഷർ ചാര്‍ജ് ക്രെഡിറ്റ് കാർഡ് കമ്പനി എത്ര ഈടാക്കുമെന്നു നോക്കി രണ്ടും കൂടി താരതമ്യം ചെയ്തശേഷം തീരുമാനമെടുത്താൽ മതി. അപ്പോൾ ക്രെഡിറ്റ് കാർഡ് വായ്പ അപകടമാണല്ലേ എന്നായി സുഹൃത്ത്.
അപകടമൊന്നുമല്ല. മറ്റൊരു മാർഗവും മുന്നിലില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, ചെലവ് കൂടുതലായിരിക്കും എന്നുമാത്രം. അക്കാര്യം ബോധ്യപ്പെട്ടശേഷം എടുക്കുന്നതിൽ തെറ്റില്ല. സൗകര്യം മാത്രം നോക്കി എടുക്കുമ്പോൾ ചിലവേറുമെന്ന കാര്യം മറക്കരുതെന്നുമാത്രം, എന്നു പറഞ്ഞ് ഞാൻ കാറിനു വേഗം കൂട്ടി
read also
ഇന്ത്യൻ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഇടപാടുകാർക്ക് അവരുടെ കുടിശ്ശിക തുകയേക്കാൾ കൂടുതൽ പണം പാർക്ക് ചെയ്യാൻ ഇനി അനുവദിക്കില്ല. കള്ളപ്പണം വെളുപ്പിക്കലും തട്ടിപ്പും സംബന്ധിച്ച് ബാങ്കുകൾ ആശങ്കപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. ഉപഭോക്താവിന്റെ ക്രെഡിറ്റ് കാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന അധിക തുക ഹാക്കിങ് ഉപയോഗിച്ച് രാജ്യാന്തര ഇടപാടുകൾക്കായി ഉപയോഗിച്ച സംഭവങ്ങളുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇത്. ഉപഭോക്താക്കൾ കൂടുതൽ പണം ക്രെഡിറ്റ് കാർഡിൽ പാർക്ക് ചെയ്യുന്നത് തടയാൻ പല ബാങ്കുകളും കണിശമായ മോണിറ്ററിങ് നടത്തുന്നുണ്ട്.
യഥാര്‍ഥ കാരണം എന്താവും?
എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ കാർഡ്, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകൾ ആപ്പുകളിൽ കുടിശ്ശികയുള്ള തുകയ്‌ക്ക് മുകളിൽ അടയ്ക്കാൻ നിലവിൽ ഉപഭോക്താക്കളെ അനുവദിക്കുന്നില്ല. ക്രെഡിറ്റ് കാർഡ് വായ്പ നൽകുന്ന ഉൽപ്പന്നമാണ്, സേവിങ്സ് അക്കൗണ്ടല്ല എന്നതുകൊണ്ടാണ് ഉപഭോക്താക്കൾക്ക് അവരുടെ അധിക പണം ക്രെഡിറ്റ് കാർഡുകളിൽ പാർക്ക് ചെയ്യാൻ സമ്മതിക്കില്ല എന്നതിന്റെ കാരണമായി ബാങ്കുകൾ പറയുന്നത്. നിശ്ചിത കാലയളവിനുള്ളിൽ കാർഡുകളിലെ അധിക ക്രെഡിറ്റ് ബാലൻസുകൾ റീഫണ്ട് ചെയ്യാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന റിപ്പോർട്ടുകളുമുണ്ട്. ഉപഭോക്താക്കൾ ക്രെഡിറ്റ് കാർഡുകളിൽ കുടിശിഖ വരുത്തിയാൽ മാത്രമേ ബാങ്കുകൾക്ക് നേട്ടമുണ്ടാകുകയുള്ളൂ എന്നൊരു കാര്യവും ഇതിനു പിന്നിലുണ്ട്.
പ്രശസ്ത സീരിയൽ നടിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിനിമ–സീരിയല്‍ താരം രഞ്ജുഷ മേനോനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
സങ്കടക്കടലായി സംസ്ഥാനത്തെ സ്ഫോടനം: വീണ്ടും വർധിച്ച് മരണനിരക്ക് : 4 പേരുടെ നില ഗുരുതരം
കളമശേരിയില്‍ യഹോവ സാക്ഷികളുടെ യോഗത്തില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. നാലു പേരുടെ നില അതീവഗുരുതരമായി തുടരുന്നു, കാലടി സ്വദേശിയായ 12 വയസുകാരി ലിബിനയാണ് രാത്രി മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്നലെ രാവിലെ കൊല്ലപ്പെട്ടത് ഇരിങ്ങോള്‍ വട്ടപ്പടി ലെയോണ പൗലോസ് ആണെന്ന് രാത്രി തിരിച്ചറിഞ്ഞിരുന്നു.ഇന്നലെ വൈകിട്ട് മരിച്ച തൊടുപുഴ കാളിയാര്‍ സ്വദേശിനി കുമാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പൊള്ളലേറ്റ 17 പേരാണ് വിവിധ ആശുപത്രികളിലായി തീവ്രപരിചരണ വിഭാഗങ്ങളിൽ തുടരുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് മന്ത്രി പി രാജീവ് എന്നിവർ കൊച്ചിയിൽ തുടരുകയാണ് . മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പരുക്കേറ്റവരെ സന്ദര്‍ശിക്കും.
സംസ്ഥാനത്തുണ്ടായ ബോംബ് സ്ഫോടനം; നിർണ്ണായക വഴിത്തിരിവ് :കീഴടങ്ങി കൊച്ചി സ്വദേശി വിശദാംശങ്ങൾ
കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ കീഴടങ്ങിയ ആൾ കൊച്ചി സ്വദേശിയാണെന്ന് വിവരം. 48 വയസ്സുള്ള മാർട്ടിനെന്നയാളാണ് പൊലീസിൽ കീഴടങ്ങിയത്. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനിൽ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ് പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രഹസ്യമായി ചോദ്യംചെയ്യാനാണ് നീക്കം.
ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.
കളമശേരിയിലെ സ്ഫോടന അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിർദേശം നല്‌കി. ജില്ല അതിർത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. മൊഴികളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം തയ്യാറാക്കും. പോലീസ് മേധാവി ഹെലികോപ്റ്ററിൽ കളമശേരിയിൽ എത്തി.
രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.
സംഭവത്തിൽ മരിച്ചത് ലിബിന എന്ന സ്ത്രീയാണ്. പൊട്ടിത്തെറിയിൽ 35 പേർക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.
മൂന്ന് പൊട്ടിത്തെറികള്‍ ഉണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഹാളിന്‍റെ മുകള്‍ഭാഗം വരെ വലിയ തീയും പുകയും ഉയര്‍ന്നു. പരിഭ്രാന്തരായി ആളുകള്‍ ചിതറിയോടി. രണ്ടായിരത്തോളം പേര്‍ മൂന്നുദിവസത്തെ പരിപാടിയില്‍ പങ്കെടുത്തിയിരുന്നു.
കളമശേരിയേലേത് ബോംബ് സ്ഫോടനമെന്ന് സംസ്ഥാന പൊലീസ് മേധാവി. ബോംബ് വച്ചത് ടിഫിന്‍ ബോക്സിലാണ്. ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും, അന്വേഷണത്തിന് പ്രത്യേകസംഘമെന്നും ഷേഖ്് ദര്‍വേശ് സാഹിബ് തിരുവനന്തപുരത്ത് പറഞ്ഞു. നാളെ രാവിലെ 10ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.
ക്ഷണിക്കപ്പെട്ടവര്‍ക്കായാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന് യഹോവ സാക്ഷി പിആര്‍ഒ ശ്രീകുമാര്‍. കണ്‍വന്‍ഷനു മുന്‍പ് ഹാള്‍ പരിശോധിച്ച് വൃത്തിയാക്കിയതെന്നും പിആര്‍ഒ. ‘പ്രാര്‍ഥനയ്ക്കായി എല്ലാവരും കണ്ണടച്ചു നിന്നപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നും ശ്രീകുമാര്‍ പറഞ്ഞു
സംസ്ഥാനത്ത് ഉഗ്രസ്ഫോടനം റിപ്പോർട്ട് ചെയ്തു : ഒരു മരണം
കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്.
മൂന്ന് നാല് തവണ സ്ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്. 2500 ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഹാളാണിത്. ഹാളിൻ്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. സങ്കേതിക തകരാർ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
യഹോവ സാക്ഷികളുടെ മേഖല കൺവെൻഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാൽ പല സ്ഥലത്തുനിന്നും ആളുകൾ ഇവിടെ പ്രാർഥനയ്ക്കായി എത്തിയിരുന്നു. കസേരയിട്ട് ഇരുന്നായിരുന്നു പ്രാർഥന നടത്തിയത്. പലരും കണ്ണടച്ചിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെന്നും ഇവിടെ നിന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
ഭാര്യയെ കുത്തിക്കൊന്ന് സ്വയം കഴുത്തറുത്തത് മകളുടെ കണ്‍മുന്നില്‍, പ്രവാസിയുടെ ക്രൂരതയിൽ ഞെട്ടി നാട്
പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ മാതാപിതാക്കളുടേയും മകളുടെയും മുന്നിൽവച്ച് കുത്തിയശേഷം സ്വയം കഴുത്തറുത്തത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ ഏഴരയോടെയാണ് കുന്നന്താനത്തെ ശ്രീജയുടെ വീട്ടിലേക്ക് ഭർത്താവ് വേണുക്കുട്ടന്‍ എത്തിയത്. മകളെ കാണാനെത്തിയ വേണു ഭാര്യയുമായി വഴക്കിട്ടു. പിന്നാലെ കൈയ്യിൽ കരുതിയ കത്തികൊണ്ട് കുത്തി.ദമ്പതികൾ ഏറെക്കാലമായി സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന വേണു കുട്ടൻ നായരുടെ സമ്പാദ്യം ഭാര്യ ധൂർത്തടിച്ചു എന്ന പരാതി വേണുക്കുട്ടൻ നായർ ഉയർത്തിയിരുന്നു. ഇതേ തുടർന്നുള്ള കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സാനിധ്യം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും നിപ്പ ഭീഷണി വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് സ്ഥിരീകരിക്കുന്ന ഐ.സി.എം.ആർ പഠന ഫലം സംസ്ഥാനത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു. ആശങ്ക വേണ്ടെന്നും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ജാഗ്രതാ നിർദേശമെന്നും വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ കേരള വൺ ഹെൽത്ത് സെന്റര്‍ ഫോർ നിപ റിസർച്ച് നാളെ മുതൽ പ്രവർത്തനമാരംഭിക്കും.
വയനാട്ടിലെ വവ്വാലുകളില്‍ നിപ സാന്നിധ്യമുള്ളതായി ഐ.സി.എം.ആര്‍. അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ ആ മേഖലകളില്‍ ഉണ്ടായതുകൊണ്ടാണ് ഈ കണ്ടെത്തല്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതു ജാഗ്രത ഉണ്ടാകണം. ഗുരുതര ശ്വാസകോശ രോഗങ്ങളുമായി വരുന്നവരില്‍ നിപ മുൻകരുതൽ എടുക്കുന്നതിന് ആവശ്യമായ പരിശീലനം എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.കോഴിക്കോട് നിപ വ്യാപനത്തിലെ ഇന്‍ക്യുബേഷന്‍ പീരിയഡ് 42-ാമത്തെ ദിവസമായ വ്യാഴാഴ്ച പൂര്‍ത്തിയാകുകയാണ്. ആദ്യമേതന്നെ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞു. വേണ്ട നടപടികള്‍ ആദ്യമേ തന്നെ സ്വീകരിച്ചു. 70 ശതമാനംവരെ മരണ നിരക്കുള്ള പകര്‍ച്ചവ്യാധിയാണ് നിപ. അതിനെ 33 ശതമാനത്തിലേക്ക് എത്തിച്ച് നിയന്ത്രിക്കാനായി. കോഴിക്കോട് ജില്ലയ്ക്ക് മാത്രമായി എസ്.ഒ.പി. തയ്യാറാക്കും. വ്യാഴാഴ്ച മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു
വിനായകൻ അറസ്റ്റിൽ
പ്രമുഖ സിനിമാ താരം നടന്‍ വിനായകനെ പോലീസ് അറസ്റ്റുചെയ്തു. മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. പൊലീസിനെതിരെ അസഭ്യവര്‍ഷമമുണ്ടായെന്നും ആരോപണമുണ്ട്. വിനായകനെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചു. സംഭവം എറണാകുളം നോര്‍ത്ത് സ്റ്റേഷനിലാണ് സംഭവം. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
സന്തോഷപൂർവ്വം മക്കളെ കാണാന്‍ എത്തിയ മലയാളി യുഎഇയില്‍ അന്തരിച്ചു
മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി അന്തരിച്ചു. മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങല്‍ മുനമ്പത്ത് മടത്തില്‍ മൊയ്തീന്‍ (68) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഹൃദയസംബന്ധമായ രോഗത്തിനു ചികില്‍സയിലായിരുന്നു. അബുദാബിയില്‍ uae capital ആയിരുന്നു അന്ത്യം. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
മകന്‍ ഫസീലിന്റെ വീട്ടില്‍ വച്ചായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
റാസല്‍ ഖൈമയില്‍ 30 വര്‍ഷം ജോലി ചെയ്ത ശേഷം മൊയ്തീന്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു പോയിരുന്നു. ബനിയാസ് ഖബര്‍സ്ഥാിനില്‍ ഇന്നു വൈകീട്ട് മൂന്നരയോടെ ഖബറടക്കും. ഭാര്യ ജമീല അബൂദബിയിലുണ്ട്. മറ്റു മക്കള്‍: മുസ്തഫ (ഷാര്‍ജ), അനസ്.
നാട്ടിലേക്ക് അവധി ആഘോഷിക്കാൻ പോയ പ്രവാസി മലയാളി മരിച്ചു
ഖത്തറില്‍ നിന്ന് നാട്ടിലേക്ക് അവധി ആഘോഷിക്കാൻ പോയ പ്രവാസി മലയാളി മരിച്ചു . മാഹി സ്വദേശി സഫിയ മന്‍സില്‍ വലിയപറമ്പത്ത് സലീം ആണ് മരിച്ചത്. ഖത്തറിലെ ഗറാഫയില്‍ ജ്വല്ലറി ജീവനക്കാരനായിരുന്നു. 52 വയസ്സായിരുന്നു. ഒരു മാസം മുമ്പാണ് സലീം അവധിക്ക് നാട്ടില്‍ പോയത്. ശാഹിദയാണ് ഭാര്യ.