ഇംഗ്ലീഷ് ഭാഷ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ സാഹചര്യത്തിലാണ് നാമോരോരുത്തരും ജീവിക്കുന്നത്. പഠനമേഖലയിൽ, ജോലി മേഖലയിൽ, എല്ലാ മേഖലകളിലുമുള്ള വളർച്ച ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യത്തെ അടിസ്ഥാനമാക്കിയാണ് നിർണയിക്കപ്പെടുന്നത്. ഇംഗ്ലീഷ് പഠിക്കാൻ നിലവിൽ നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് ആപ്പുകൾ വഴി ഇംഗ്ലീഷ് പഠിക്കുന്നത്. എന്നാൽ പണം മുടക്കി പഠിക്കുന്ന കാര്യത്തിൽ പലർക്കും താൽപര്യവുമില്ല. അതിനുള്ള പരിഹാരമാണ് Hello English ആപ്പ് ( hello english app ). ഇംഗ്ലീഷ് ഭാഷാ പഠനത്തിനുള്ള മികച്ച ഉപാധിയാണ് Hello English ആപ്പ്. സ്പോക്കണ് ഇംഗ്ലീഷ് പരിശീലനത്തിനുള്ള ഏറ്റവും മികച്ച ആപ്ലിക്കേഷനായി ഉപയോക്താക്കള്‍ ആപ്പിനെ റേറ്റ് ചെയ്തിട്ടുണ്ട്. അനായാസമായും ആത്മവിശ്വാസത്തോടെയും ഇംഗ്ലീഷ് സംസാരിക്കാൻ ദിവസേനയുള്ള പരിശീലനം ആവശ്യമാണ്. ഹലോ ഇംഗ്ലീഷ് ആപ്പിലൂടെ ലോകമെമ്പാടുമുള്ള പഠിതാക്കളുമായി സൗജന്യമായി സംസാരിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
ഹലോ ഇംഗ്ലീഷ് ആപ്പ് ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കുവാനും IELTS, TOEFL പോലുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കുവാനും നിങ്ങൾക്ക് സാധിക്കും. തത്സമയ സെഷനുകള്‍, വ്യക്തിപരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും മെന്റര്‍ഷിപ്പ് പ്രോഗ്രാമും, സഹപഠിതാക്കളുമായി ബന്ധപ്പെടാനും പരിശീലിക്കാനുമുള്ള കോളിംഗ് ഫീച്ചര്‍, വ്യാകരണത്തിനും പദാവലിക്കുമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ ക്ലാസുകള്‍, പദാവലി, ഇഡിയമുകളുടെ ദൈനംദിന ഡോസ്, തുടങ്ങി നിരവധി ആവേശകരമായ ഫീച്ചറുകളാണ് ഹലോ ഇംഗ്ലീഷ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ദിവസവും 25 മിനിറ്റില്‍ കൂടുതല്‍ സംസാരിക്കണമെങ്കില്‍ പണമടച്ചുള്ള പ്ലാന്‍ വാങ്ങാവുന്നതാണ്.
ഇന്ററാക്ടീവ് ലൈവ് സെഷനുകൾ ആപ്പിന്റെ പ്രത്യേകതയാണ്. പരിശീലകര്‍ക്കൊപ്പം തത്സമയ ക്ലാസുകള്‍, വണ്‍-ഓണ്‍-വണ്‍ ഗൈഡന്‍സ്, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവയും വ്യക്തിഗത പഠനത്തിന് മുൻതൂക്കം നൽകി പരിശീലക ശ്രദ്ധ ഉറപ്പാക്കാൻ ലൈവ് ക്ലാസുകള്‍ക്ക് പരിമിതമായ ബാച്ച് വലുപ്പവും ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ പുതിയ ആളുകളുമായി കണക്റ്റു ചെയ്യുമ്പോള്‍ നിങ്ങളുടെ ഐഡന്റിറ്റി അജ്ഞാതമായി നിലനിര്‍ത്താനും അങ്ങനെ സഹപഠിതാക്കളുമായി യാതൊരു മടിയും കൂടാതെ ഇംഗ്ലീഷില്‍ സ്വതന്ത്രമായി സംസാരിക്കാനും ഹലോ ഇംഗ്ലീഷ് ആപ്പിലൂടെ സാധിക്കും. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവരാകാന്‍ നിങ്ങളെ സഹായിക്കുന്ന വാക്കുകള്‍, ഭാഷാപദങ്ങള്‍, ഫ്രേസല്‍ വെർബുകൾ, സ്ലാംഗുകള്‍ എന്നിവയും പ്രതിദിനം ആപ്പിലൂടെ ലഭ്യമാകും. തത്സമയ റിപ്പോര്‍ട്ടുകളിലൂടെ നിങ്ങളുടെ പുരോഗതി, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ്, മെച്ചപ്പെടുത്തേണ്ട മേഖലകൾ എന്നിവ വിശകലനം ചെയ്യാൻ സാധിക്കും. നിങ്ങളുടെ ഭാഷാ വൈദഗ്ധ്യത്തിന് മറ്റ് പഠിതാക്കള്‍ക്ക് ലഭിച്ച ഫീഡ്ബാക്കില് നിന്നാണ് നിങ്ങളുടെ റേറ്റിംഗുകള്‍ ഉരുത്തിരിഞ്ഞത്.ആപ്പ്ഡൌൺലോർഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.CultureAlley.japanese.english .
ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം റെക്കോർഡ് ചെയ്ത ക്ലാസുകൾ ആക്സസ് ചെയ്യാം. തുടക്കക്കാരന്, ഇന്റര്‍മീഡിയറ്റ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ വിവിധ തലങ്ങളിലായാണ് ക്ലാസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ ശ്രവണശേഷി വര്‍ധിപ്പിക്കാന്‍ ഇംഗ്ലീഷ് റേഡിയോയും പുതിയ വാക്കുകളുടെ അര്‍ത്ഥവും ഉച്ചാരണവും പരിശോധിക്കാന്‍ വിവര്‍ത്തകനും ആപ്പിൽ ലഭ്യമാണ്. ഹലോ ഇംഗ്ലീഷ് ആപ്പ് ആൻഡ്രോയിഡിൽ മാത്രമേ ലഭ്യമാകൂ. ഇത് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.ആപ്പ്ഡൌൺലോർഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.CultureAlley.japanese.english .