കേരള വിനോദസഞ്ചാര മേഖലയ്ക്ക് ഇതാ ഒരു പൊൻതൂവൽ - Seekinforms

കേരള വിനോദസഞ്ചാര മേഖലയ്ക്ക് ഇതാ ഒരു പൊൻതൂവൽ

കൊച്ചി: കേരള വിനോദസഞ്ചാര മേഖലയ്ക്ക് ഇത് ഒരു പൊൻതൂവൽ കൂടി. ഇനി കൊച്ചിയിൽ നിന്നും വിയറ്റ്നാമിലേക്ക് ഒറ്റ ഫ്ലൈറ്റ് മതി പറ പറക്കാം. വിയറ്റ്ജെറ്റ് വിമാനക്കമ്പനിയാണ് സർവീസ് ആരംഭിക്കുന്നത്.ഇന്ത്യൻ സമയം രാത്രി 11.50ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിയറ്റ്ജെറ്റ് വിമാനം വിയറ്റ്നാമിലെ പ്രാദേശിക സമയം രാവിലെ 6.40നാണ് എത്തിച്ചേരുക. ഓഗസ്റ്റ് 12 മുതൽ കൊച്ചിയെയും വിയറ്റ്നാമിലെ ഹോച്ചുമിൻ സിറ്റിയേയും ബന്ധിപ്പിച്ചാണ് പുതിയ വിമാന സർവീസ് ആരംഭിക്കുന്നത്.

ഇന്ത്യയുടെയും വിയറ്റ്നാമി വിനോദസഞ്ചാര മേഖലയ്ക്ക് ഇത് ഒരേപോലെ ഫലപ്രദമാകും എന്നാണ് സൂചന.കേരളത്തിൽ നിന്നടക്കം ഇന്ത്യാക്കാർക്ക് നേരിട്ട് വിയറ്റ്നാമിലേക്കും പറക്കാം. വിയറ്റ്നാമിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾ കേരളത്തിലേക്ക് ഇതിലൂടെ എളുപ്പത്തിൽ എത്താനും സാധിക്കും. കൊച്ചി – ഹോച്ചുമിൻ സിറ്റി വിമാന സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന ചടങ്ങിൽ വചാണ് ഇന്ത്യയിലെ വിയറ്റ്നാം അമ്പാസിഡർ വിമാന സർവീസിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഹോച്ചുമിൻ സിറ്റിയിൽ നിന്ന് കൊച്ചിയേലേക്കുള്ള വിയറ്റ്ജെറ്റ് വിമാനം വിയറ്റ്നാമിലെ പ്രാദേശിക സമയം രാത്രി 7.20 നാണ് യാത്ര ആരംഭിക്കുക. ഇന്ത്യൻ സമയം രാത്രി 10.50 ന് വിമാനം കൊച്ചിയിൽ എത്തിച്ചേരുമെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *