വിദേശത്ത് പ്രവാസി മലയാളി നഴ്‌സ് അന്തരിച്ചു - Seek Informs

വിദേശത്ത് പ്രവാസി മലയാളി നഴ്‌സ് അന്തരിച്ചു

യുകെയില്‍ പ്രവാസി മലയാളി നഴ്‌സ് അന്തരിച്ചു. യുകെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ 17 വര്‍ഷം നഴ്‌സ് ആയിരുന്ന കോട്ടയം അമയന്നൂര്‍ പാറയിലായ വള്ളികാട്ടില്‍ (തേമ്പള്ളില്‍) ഏലിയാമ്മ ഇട്ടി (69) മില്‍ട്ടന്‍ കെയിന്‍സില്‍ ആണ് അന്തരിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച 2ന് ശുശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയില്‍ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തയോസിന്റെ നേതൃത്വത്തില്‍ നടക്കും.
മൂന്നു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച ഏലിയാമ്മ ഭര്‍ത്താവിനൊപ്പം മില്‍ട്ടന്‍ കെയിന്‍സില്‍ മകന്റെ വസതിയില്‍ ആയിരുന്നു താമസം. നോര്‍ത്ത് ഹാംപ്ടനില്‍ ആദ്യകാലത്ത് കുടിയേറിയ മലയാളി കുടുംബങ്ങളില്‍ ഒന്നാണ് വര്‍ഗീസ് ഇട്ടിയുടേത്. കോന്നി കുളത്തുങ്കലായ പനമൂട്ടില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: വര്‍ഗീസ് ഇട്ടി (കുഞ്ഞുമോന്‍). മകന്‍: കെവില്‍. മരുമകള്‍: ഫ്രന്‍സി കൂനുപറമ്പില്‍ കുറിച്ചി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2023 Seek Informs - WordPress Theme by WPEnjoy