സ്വര്‍ണം കടത്താന്‍ ശ്രമം നടത്തിയ 7 യുവതികള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ഏഴ് വനിതാ യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്. മൂന്നു വിമാനങ്ങളിലെത്തിയ ഏഴ് യുവതികളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.
കൊച്ചി വിമാനത്താവളത്തില്‍ മലദ്യാരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് ഇന്നലെ പിടികൂടിയിരുന്നു. മലേഷ്യയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷിബിലാണ് പിടിയിലായത്. നാല് ഗുളികകളുടെ രൂപത്തിലാക്കി 1026 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ആദ്യം അടിവസ്ത്രത്തില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്. വിശദമായ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചതും കണ്ടെത്തിയത്. അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് 521 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു.