പ്രവാസികളുടെ ശ്രദ്ധയ്ക്ക്.! പാൻ കാർഡ് സംബന്ധിച്ചുള്ള പ്രത്യേക അറിയിപ്പ് ഇതാ… - Seekinforms

പ്രവാസികളുടെ ശ്രദ്ധയ്ക്ക്.! പാൻ കാർഡ് സംബന്ധിച്ചുള്ള പ്രത്യേക അറിയിപ്പ് ഇതാ…

നിങ്ങൾ ഒരു പ്രവാസിയാണോ? എങ്കിൽ പാൻ കാർഡ് സംബന്ധിച്ച ഈ പുതിയ വിവരം തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.പ്രവാസികളെ.. ആധാര്‍ കാര്‍ഡും, പാന്‍ കാര്‍ഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ജൂൺ 30 ഓടെ അവസാനിച്ചിരിക്കുകയാണ്. എന്നാൽ നടപടി പൂര്‍ത്തീകരിക്കാത്തവര്‍ ഇനിയും ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമയപരധി ആവര്‍ത്തിച്ച് നീട്ടിയിട്ടും ഇനിയും നടപടികള്‍ പൂര്‍ത്തികരിക്കാത്തവര്‍ക്ക് വലിയ പണിയാണ് കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.യു. എ. ഇ യിലെ വാർത്തകളും വിശേഷങ്ങളും അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs

എന്നാൽ അതിനർത്ഥം സമയപരിധി കഴിഞ്ഞതിനാൽ ഇനി പാൻകാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ കഴിയില്ല എന്നല്ല. തക്കമായ പിഴയടച്ചു കഴിഞ്ഞാൽ ഇനിയും ഉപയോഗികൾക്ക് തങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതാണ്. എന്നാൽ റദ്ദായ പാൻകാർഡ് വീണ്ടും ആക്ടീവ് ആകണമെങ്കിൽ ചുരുങ്ങിയത് 30 ദിവസം എങ്കിലും എടുക്കുമെന്ന് മാത്രം.

ആദാപ്പ് ഇത്തരം ഒരു പരിഷ്കാരം കൊണ്ടുവന്നതിൽ കാരണമുണ്ട്. നികുതിവെട്ടിപ്പ് തടയുക ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യം. ഓർക്കേണ്ട കാര്യം ഇതാണ് പാൻ കാർഡ് പ്രവർത്തനരഹിതം ആവുകയാണെങ്കിൽ നിങ്ങൾ ഇനി ഏതുതരത്തിലുള്ള ബാങ്കിൽ ഇടപാടുകൾ നടത്തുകയാണെങ്കിലും നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

താഴെപ്പറയുന്ന 15 കാര്യങ്ങളിൽ നിങ്ങൾക്ക് തടസ്സം അനുഭവപ്പെടാൻ സാധ്യതയുണ്ട്

1) ബാങ്കിംഗ് സ്ഥാപനത്തിലോ സഹകരണ ബാങ്കിലോ പുതിയ അക്കൗണ്ട് ആരംഭിക്കുന്നതിന് (ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് & പോയിന്റ് നമ്പര്‍ 12ല്‍ കൊടുത്തിട്ടുള്ള ടൈംഡിപ്പോസിറ്റ് അക്കൗണ്ട് ഒഴികെ)

2) ക്രെഡിറ്റ് കാര്‍!ഡ്/ ഡെബിറ്റ് കാര്‍ഡ് എന്നിവ അനുവദിക്കുന്നതിനായി അപേക്ഷ നല്‍കുന്നത്.

3) സെബിയുടെ കീഴിലുള്ള ഡിപ്പോസിറ്ററി, പാര്‍ട്ടിസിപ്പന്റ്, സെക്യുരിറ്റീസ് കസ്റ്റോഡിയന്‍ എന്നിവയ്ക്ക് കീഴില്‍ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നതിന്.

4) ഹോട്ടലിലോ റെസ്റ്റോറന്റിലോ 50,000 രൂപയിലധികമുള്ള ബില്ലില്‍ പണമായി നല്‍കുന്നതിന്

5) 50,000 രൂപയിലധികം നല്‍കേണ്ടി വരുന്ന, വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാ ഫീസ് പണമായി അടയ്ക്കുന്നതിനും വിദേശ കറന്‍സി വാങ്ങുന്നതിനായി 50,000 രൂപയിലധികം പണമായി നല്‍കുന്നതിനും

6) മ്യൂച്ചല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങുന്നതിനായി 50,000 രൂപയിലധികമുള്ള തുക, എഎംസി കമ്പനിക്ക് നല്‍കുന്നതിന്

7) കമ്പനികള്‍ പുറത്തിറക്കുന്ന ബോണ്ട്, ഡിബഞ്ചര്‍ എന്നിവ വാങ്ങുന്നതിനായി 50,000 രൂപയിലധികമുള്ള തുക നല്‍കേണ്ടി വന്നാല്‍.

8) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ബോണ്ടുകള്‍ 50,000 രൂപയിലധികമുള്ള തുകയ്ക്ക് വാങ്ങുന്നതിന്

9) ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ ഒരു ദിവസം 50,000 രൂപയിലധികമുള്ള തുക നിക്ഷേപിക്കുന്നതിന്.

10) ബാങ്കുകളിലോ സഹകരണ ബാങ്കുകളില്‍ നിന്നോ ബാങ്ക് ഡ്രാഫ്റ്റ്, പേ ഓ!ര്‍ഡര്‍, ബാങ്ക് ചെക്ക് പോലെയുള്ള മാര്‍ഗങ്ങളിലൂടെ ഒരു ദിവസം 50,000 രൂപയിലധികമുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന്.

11) 50,000 രൂപയിലധികമുള്ള ടൈം ഡിപ്പോസിറ്റ് അല്ലെങ്കില്‍ ഒരു സാമ്പത്തിക വര്‍ഷ കാലയളവില്‍ മൊത്തം 5 ലക്ഷത്തിലധികം ബാങ്ക്/ സഹകരണ ബാങ്ക്/ പോസ്റ്റ് ഓഫീസ്/ 2013 കമ്പനീസ് ആക്ടിന്റെ 406ആം ചട്ടത്തില്‍ പറയുന്ന നിധി (ചിട്ടി)/ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എന്‍ബിഎഫ്‌സി) എന്നിവടങ്ങില്‍ നടത്തുന്ന നിക്ഷേപം.

12) റിസര്‍വ് ബാങ്കിന്റെ ചട്ടം 18 പ്രകാരം, പേയ്‌മെന്റ് & സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമത്തിന് കീഴില്‍ വിശദമാക്കുന്ന പ്രീപെയ്ഡ് പണമിടപാടുകള്‍, പണമായോ ബാങ്ക് ഡ്രാഫ്റ്റായോ പേ ഓര്‍ഡറായോ ബാങ്ക് ചെക്കായോ, ബാങ്ക്/ സഹകരണ ബാങ്ക്/ മറ്റ് കമ്പനികള്‍ എന്നിവയിലേക്ക്, ഒരു സാമ്പത്തിക വര്‍ഷത്തിനിടയില്‍ ഒന്നോ ഒന്നിലധികമോ തവണയായി 50,000 രൂപയിലധികമായാല്‍.

13) ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍, ഒരു സാമ്പത്തിക വര്‍ഷത്തിനിടയില്‍ 50,000 രൂപയിലധികം അടയ്ക്കുന്നതിന്.

14) ഒരു ലക്ഷം രൂപയിലധികമുള്ള, തുകയില്‍ ഓഹരി ഒഴികെയുള്ള മറ്റ് സെക്യൂരിറ്റികളുടെ കോണ്‍ട്രാക്ട് വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ.

15) ഒരു ലക്ഷത്തിന് മുകളിലുള്ള തുകയില്‍ അണ്‍ലിസ്റ്റഡ് ഓഹരികള്‍ (സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാത്ത) വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *