cholesterol symptoms : ശ്രദ്ധിക്കാതെ പോകരുത് ഉയര്‍ന്ന കൊളസ്ട്രോളിന്റെ ഈ ലക്ഷണങ്ങള്‍ - Seekinforms

cholesterol symptoms : ശ്രദ്ധിക്കാതെ പോകരുത് ഉയര്‍ന്ന കൊളസ്ട്രോളിന്റെ ഈ ലക്ഷണങ്ങള്‍

രക്തത്തിൽ കാണുന്ന മെഴുക് പോലുള്ള വസ്തുവാണ് കൊളസ്‌ട്രോൾ. കൊളസ്ട്രോൾ രണ്ടു തരത്തിലുണ്ട് എൽ ഡി എൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്‌ട്രോളും എച്ച് ഡി എൽ അഥവാ നല്ല കൊളസ്‌ട്രോളും. ചീത്ത കൊളസ്ട്രോളിന്റെ cholesterol symptoms അളവ് കൂടിയാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കാം. ശരീരത്തിൽ കൊളസ്ട്രോളിൻറെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാൻ വരെ ഇത് കാരണമാകാം. തുടർന്ന് ഇത് ഹാർട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്നങ്ങളിലേക്കും വഴി വയ്ക്കാം.

കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്‌ട്രോൾ കൂടാൻ കാരണമാകും. കൊളസ്‌ട്രോൾ കൂടുമ്പോൾ കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ചർമ്മത്തിൻറെ നിറത്തിലുള്ള വ്യത്യാസം ചിലപ്പോൾ ഉയർന്ന കൊളസ്‌ട്രോളിൻറെ ലക്ഷണമാകാം. ചില ആളുകളുടെ ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വളർച്ച കാണാം. കൊളസ്‌ട്രോൾ കൂടുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാൻ സാധ്യതയേറെയാണ്.

അതുപോലെ കാലുകളിൽ വേദന, കാലുകളിൽ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളിൽ വേദന തുടങ്ങിയവ ഉണ്ടാകാം. കൈയോ കാലോ അനക്കുന്ന എന്തെങ്കിലും ചെറിയ ജോലിയിൽ ഏർപ്പെട്ടാൽ കൂടി ഈ വേദന വരാം. കാലുകളിലോ പാദത്തിലോ മുറിവുകൾ, കഴുത്തിനു പിന്നിൽ ഉളുക്കുപോലെ കഴപ്പുണ്ടാകുക, മങ്ങിയ നഖങ്ങൾ തുടങ്ങിയവയും ചിലരിൽ ഉണ്ടാകാം. പൊതുവേ നെഞ്ചുവേദന ഹാർട്ട് അറ്റാക്ക് അടക്കമുള്ള പല രോഗങ്ങളുടേയും ലക്ഷണമാണ്. എന്നാൽ ഇത് കൊളസ്ട്രോൾ അധികമാകുമ്പോഴും അനുഭവപ്പെടാം. തളർച്ചയും ക്ഷീണവും പല കാരണങ്ങൾ കൊണ്ടുമുണ്ടാകാം. എന്നാൽ കൊളസ്ട്രോൾ കൂടുമ്പോഴും തളർച്ചയും ക്ഷീണവുമുണ്ടാകാം. ഇവയൊക്കെ അപകട സാധ്യതയായി കണ്ട് കൊളസ്‌ട്രോൾ പരിശോധന നടത്തണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *